'ചെമ്മീന്‍' അമ്പതാമത് വാര്‍ഷികം: മധുവും, ഷീലയും മസ്കറ്റിലെത്തി
Saturday, May 14, 2016 1:56 AM IST
മസ്കറ്റ്: മലയാള സിനിമയുടെ നിത്യ വസന്തങ്ങളായ മധുവും, ഷീലയും മസ്കറ്റില്‍ എത്തി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ തകഴിയുടെ 'ചെമ്മീന്റെ'സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലെത്തിയത്. മസ്കറ്റ് അല്ബുസ്താന്‍ പാലസ് ഹോട്ടലിലാണ് പരിപാടി നടന്നത്.

ആദ്യമായാണ് മധുവും, ഷീലയും ചെമ്മീനിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ ഒന്നിക്കുന്നത്. പ്രമുഖ ആശുപത്രി ഗ്രൂപ്പായ ഷീഫാ അല്‍ ജസീറയാണ് മുഖ്യ പ്രായോജകര്‍. അവതരണം മസ്കറ്റ് ആര്‍ട്സും, ജെ.കെ.ഫിലിംസുമാണ്. ടൈംസ് ഓഫ് ഒമാന്‍ പ്രസ് ഫോട്ടോ ഗ്രാഫര്‍ ഒ.കെ.മൊഹമ്മദലിയുടെതാണ് ആശയം.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം