മുസ്ലിം വനിത ജര്‍മനിയില്‍ സ്റേറ്റ് പാര്‍ലമെന്റ് സ്പീക്കറായി
Friday, May 13, 2016 6:12 AM IST
സ്റുട്ട്ഗര്‍ട്ട്: ജര്‍മനിയില്‍ ആദ്യമായൊരു മുസ്ലിം വനിത സ്റേറ്റ് പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയായ മുഹ്തെറം അരാസ് ആണ് ബേഡന്‍ വുര്‍ട്ടംബര്‍ഗ് പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഞങ്ങളിന്നു ചരിത്രമെഴുതി എന്നാണു തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ അവര്‍ പ്രതികരിച്ചത്. തുറന്ന മനസിന്റെയും സഹിഷ്ണുതയുടെയും വിജയകരമായ ഏകീകരണത്തിന്റെയും സന്ദേശമാണ് ഇതുവഴി സ്റേറ്റ് നല്‍കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ടാക്സ് അക്കൌണ്ടന്റായ അമ്പതുകാരി ഗ്രീന്‍ പാര്‍ട്ടിയുടെ സാമ്പത്തിക വക്താവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തുര്‍ക്കിയില്‍നിന്നു സ്റുട്ട്ഗര്‍ട്ടിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് അരാസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍