സനാതന സംഗമം 2016: കെ.എസ്. ചിത്രയും സംഘവും ക്രോയ്ഡോണില്‍
Friday, May 13, 2016 4:20 AM IST
ലണ്ടന്‍: ഐക്യവേദിയുടെ സനാതന സംഗമത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ സനാതന സംഗമം 2016ല്‍ പങ്കെടുക്കാനായി മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, കീ ബോര്‍ഡ് മാന്ത്രികന്‍ സുഷാന്ത്, പിന്നണി ഗായകരായ നിഷാദ്, രൂപ രേവതി എന്നിവരുള്‍പ്പെടുന്ന ഗായക സംഘവും പ്രശസ്ത സംഗീത വിദ്വാന്‍ കെ.ജി. ജയനും മുഖ്യ പ്രഭാഷകരായ എം.കെ. രാമചന്ദ്രന്‍, പള്ളിക്കല്‍ സുനില്‍ എന്നിവരും ക്രോയ്ഡോണില്‍ എത്തി.

മേയ് 14നു (ശനി) ഉച്ചകഴിഞ്ഞ് 2.30നാണ് സനാതന സംഗമം 2016 അരങ്ങേറുക. ചിത്രയുടെ ഗാനമേളയും കെ.ജി. ജയന്റെ കര്‍ണാട്ടിക് ഫ്യൂഷനും ചിത്ര ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, പ്രശസ്ത നര്‍ത്തകി ആശ ഉണ്ണിത്താന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവയും ഈ സംഗമത്തിനു മാറ്റു കൂട്ടും.

ലണ്ടന്‍ ഐക്യവേദിയുടെ സനാതന സംഗമത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണീയത ഗുരുവായൂരപ്പന്‍ എന്ന നാടകമാണ്. ക്രോയ്ഡോണ്‍ ഡ്രാമ തീയറ്റേഴ്സ് വേദിയിലെത്തിക്കുന്ന നാടകത്തിന്റെ നിര്‍മാതാവ് രാജന്‍ കിഴക്കനേലയാണ്. വിജയകുമാര്‍ ചേന്നന്‍കോട്, അഭിലാഷ് സുധാകരന്‍, കെ.നാരായണന്‍ എന്നിവരാണു സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ജയപ്രകാശ് പണിക്കര്‍ 07917361127, ജവഹര്‍ 07426823210, മഹേഷ് 07809111241.

വിലാസം: എമശൃളശലഹറ ഒമഹഹ,ജമൃസ ഘമില,ഇൃീ്യറീി,ഇഞ9 1ഉഏ.