ഫിലഡല്‍ഫിയായില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ദ്വൈവാര്‍ഷിക സമ്മേളനം ജൂണ്‍ 25ന്
Friday, May 13, 2016 4:19 AM IST
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജണ്‍ ദ്വൈവാര്‍ഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂണ്‍ 25നു (ശനി) ഫിലഡല്‍ഫിയായില്‍ നടക്കും.

സമ്മേളനത്തോടനുബന്ധിച്ചു വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ളോബല്‍, റീജണല്‍ നേതാക്കളും അമേരിക്കയിലെ വിവിധ മലയാളി സംഘടന, സാംസ്കാരിക പ്രമുഖരും പങ്കെടുക്കും.

അമേരിക്കയിലെ വിവിധ പ്രൊവിന്‍സുകളില്‍നിന്നായി 250 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ സാബു ജോസഫും കോ-ഓര്‍ഡിനേറ്റര്‍ പി.സി. മാത്യുവും അറിയിച്ചു.

സമ്മേളനത്തിന്റെ നടത്തിപ്പിനായി ഡബ്ള്യുഎംസി ഫിലഡല്‍ഫിയ പ്രൊവിന്‍സ് മുന്‍ പ്രസിഡന്റും റീജണല്‍ എക്സിക്യൂട്ടീവ് അംഗവുമായ സാബു ജോസഫ് സിപിഎ ജനറല്‍ കണ്‍വീനറായി 51 അംഗ കമ്മിറ്റി നിലവില്‍വന്നു.

തങ്കമണി അരവിന്ദന്‍, ഷോളി കുമ്പിളുവേലി (കോകണ്‍വീനേഴ്സ്), പി.സി. മാത്യു (കോഓര്‍ഡിനേറ്റര്‍), പിന്റോ ചാക്കോ (സെക്രട്ടറി) എന്നിവരെ കൂടാതെ വിവിധ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായി അപ്പന്‍ മേനോന്‍ (അറ്റോര്‍ണി), ഡോ. ശ്രീധര്‍ കാവില്‍, ഡോ. ജോര്‍ജ് ജേക്കബ്, ഷെറി ജോണ്‍, ഫിലിപ്പ് മാരേട്ട്, ജോര്‍ജ് ദേവസ്യ അമ്പാട്ട്, ജോസ് പാലത്തിങ്കല്‍, ജോര്‍ജ് പനക്കല്‍, ജോയി കരുമാത്തി, കുര്യന്‍ സഖറിയ, പുന്നൂസ് തോമസ്, രഗ്മണി പദ്മകുമാര്‍, എസ്.കെ. ചെറിയാന്‍, സജി സെബാസ്റ്യന്‍, സുധീര്‍ നമ്പ്യാര്‍, നിബു വെള്ളവന്താനം, എല്‍ദോ പീറ്റര്‍ എന്നിവരേയും തെരഞ്ഞെടുത്തു.