മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ 5, 7, 10, പ്ളസ്ടു ക്ളാസുകളില്‍ പഠിക്കുന്ന 2,29,020 വിദ്യാര്‍ഥികള്‍ക്കുള്ള പൊതുപരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരളത്തിനു പുറമേ തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, ലക്ഷദ്വീപുകള്‍, ആന്‍ഡമാന്‍, യുഎഇ, ഒമാന്‍, ബഹറിന്‍, മലേഷ്യ, സൌദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലായാണു പരീക്ഷകള്‍ നടക്കുന്നത്.
ഇതില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ഇന്നും നാളെയുമായാണു പൊതു പരീക്ഷകള്‍ നടക്കുക.
ബഹറിനിലെ മനാമ, റിഫ, ഹൂറ, ജിദാലി, മുഹര്‍റഖ്, ഗുദൈബിയ, ഹിദ്ദ്, ഹമദ് ടൌണ്‍ എന്നീ ഏരിയകളിലെ സമസ്ത മദ്രസകളില്‍ പൊതുപരീക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പരീക്ഷാ സൂപ്രണ്ട് അശ്റഫ് അന്‍വരി അറിയിച്ചു.
ബഹറിനിലെ വിവിധ ഏരിയ സൂപ്പര്‍വൈസര്‍മാരായി ഹംസ അന്‍വരി, മന്‍സൂര്‍ ബാഖവി, ഹാഫിള് ശറഫുദ്ദീന്‍, സൈദുമുഹമ്മദ് വഹബി, അബ്ദുറഹൂഫ് ഫൈസി, ഇബ്രാഹീം ദാരിമി, സലീം ഫൈസി, അബ്ദുറസാഖ് നദ്വി, ഉമര്‍ മുസ്ലിയാര് എന്നിവരെ നിയമിച്ചിട്ടുണ്ട്.
സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെ ബഹറിന്‍ ഘടകത്തിനാണു ബഹ്റിനിലെ പൊതുപരീക്ഷരീക്ഷാ ചുമതല. ഏകീകൃത പരീക്ഷയുടെ സുഗമമായ നടത്തിപ്പിനു വിദ്യാര്‍ഥികള്‍ക്കു പുറമേ രക്ഷിതാക്കള്‍ക്കും മറ്റു ബന്ധപ്പെട്ടവരുമെല്ലാം സൂപ്പര്‍വൈസര്‍മാരുടെ നിര്‍ദേശങ്ങള്‍ മാനിക്കണമെന്നു പരീക്ഷാ സൂപ്രണ്ട് അഭ്യര്‍ഥിച്ചു.