ജോയ് അലൂക്കാസ് ജൂവലറി സ്റോറുകള്‍ അമേരിക്കയില്‍
Thursday, May 12, 2016 4:55 AM IST
ന്യൂജേഴ്സി: സ്വര്‍ണ-വജ്ര വ്യാപാര രംഗത്തെ പ്രശസ്തരായ ജോയ് അലൂക്കാസ് ഗ്രൂപ്പ് ന്യൂജേഴ്സി, ഷിക്കാഗോ, ഹൂസ്റണ്‍ എന്നീ സ്ഥലങ്ങളില്‍ ഷോറൂമുകള്‍ ജൂണ്‍ അവസാനവാരത്തില്‍ ആരംഭിക്കുന്നു. ഗോള്‍ഡ്, ഡയമണ്ട്, വാച്ചുകള്‍ എന്നിവയുള്‍പ്പെടുന്ന വിശാലമായ മൂന്നു ഷോറൂമുകളാണു ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.

വിവിധ രാജ്യങ്ങളിലായി നൂറിലധികം ജൂവലറി ഷോറൂമുകളുള്ള ജോയ് അലൂക്കാസ് ഗ്രൂപ്പ് ഇപ്പോള്‍ മണി എക്സ്ചേഞ്ച്, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, ജോയ് സില്‍ക്സ്, മാളുകള്‍, അപ്പാര്‍ട്ട്മെന്റ്സ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ട്രൈസ്റേറ്റ് എരിയയിലുള്ള എല്ലാവര്‍ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന ന്യൂജേഴ്സിയിലെ എഡിസണിലും, മിഡ്വെസ്റിലുള്ള ഇന്ത്യക്കാരുടെ ഹബ് ആയ ചിക്കാഗോയിലെ ഡവണ്‍ ഈവിലും സൌത്ത് ഏരിയയിലുള്ള ഏഷ്യന്‍ അമേരിക്കന്‍സിന് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഹഡ്സണിലെ ഹില്‍ക്രോഫ്റ്റിലുമാണ് ഷോറൂമുകള്‍ തുറക്കുന്നത്. മൂന്നു സ്റോറുകളിലുമായി വിവിധ തസ്തികകളിലായി 45-ഓളം ജീവനക്കാരെ ആവശ്യമുണ്ട്. ജോയ് അലൂക്കാസ് ഗ്രൂപ്പില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക: അനിയന്‍ ജോര്‍ജ് 908 337 1289, ഇമെയില്‍: മിശ്യമിഴ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം