പഠന സംഗമം നടത്തി
Wednesday, May 11, 2016 8:23 AM IST
ഫഹാഹീല്‍: കെഐജി ഫഹാഹീല്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ മിഅ്റാജ് ദിനത്തോടനുബന്ധിച്ചു പഠന സംഗമം സംഘടിപ്പിച്ചു.

ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെഐജി വെസ്റ് മേഖല എക്സിക്യൂട്ടീവ് അംഗം എസ്.എം. ബഷീര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രവാചക ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇസ്റാഅ് മിഅ്റാജ് കേവലം ഒരു ദിനാചരണം മാത്രമല്ല. ഏതു കടുത്ത പരീക്ഷണങ്ങളെയും അതിജീവിച്ചും കര്‍മരംഗത്ത് സജീവമായിക്കൊണ്ടാണ് വിശ്വാസികള്‍ അവരുടെ വിശ്വാസം ശക്തിപ്പെടുത്തേണ്ടതെന്ന പാഠം കൂടി നല്‍കുന്നുന്ന്െ അദ്ദേഹം പ്രഭാഷണ ത്തില്‍ പറഞ്ഞു.

പരിപാടിയോടനുബന്ധിച്ചു പ്രഥമശുശ്രൂഷയെ കുറിച്ച് സേഫ്റ്റി ട്രെയിനര്‍ മെഹനാസ് മുസ്തഫ നടത്തിയ ബോധവത്കരണ പ്രസന്റേഷന്‍ ശ്രദ്ധേയമായി. കെഐജി ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.പി. നൌഫല്‍, പ്രോഗ്രാം കണ്‍വീനര്‍ യൂനുസ് കാനോത്ത് എന്നിവര്‍ സംസാരിച്ചു. അബ്ദുഷൂക്കൂര്‍ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍