യുകെ - യൂറോപ്പ് ധാരണ ഫലപ്രദമാകില്ലെന്നു വിദഗ്ധര്‍
Wednesday, May 11, 2016 8:14 AM IST
ലണ്ടന്‍: കുടിയേറ്റം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി യുകെ രൂപീകരിച്ച ധാരണ ഫലപ്രദമാകില്ലെന്നു വിദഗ്ധാഭിപ്രായം.

യൂറോപ്യന്‍ യൂണിയനില്‍നിന്നു യുകെയിലേക്കു കുടിയേറിയവരില്‍ പത്തിലൊന്നു ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യത്തിനു ശ്രമിക്കുന്നത്. അതിനാല്‍ തന്നെ, ആനുകൂല്യം നിഷേധിക്കുന്നതു വഴി കുടിയേറ്റം തടയാന്‍ കഴിയില്ലെന്നാണ് മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററി ചൂണ്ടിക്കാട്ടുന്നത്.

നിശ്ചിത കാലയളവ് ബ്രിട്ടനില്‍ കഴിഞ്ഞ ശേഷം മാത്രം ആനുകൂല്യം പറ്റുക എന്ന നിര്‍ദേശമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും ബ്രിട്ടനില്‍ എത്തിയാലുടന്‍ ആനുകൂല്യത്തിന് അപേക്ഷിക്കുന്നവരല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിന്നീട് പലരും ആനുകൂല്യം പറ്റാറുണ്ടെങ്കിലും ഭൂരിപക്ഷം പേരും അതിനു ശ്രമിക്കുന്നില്ലെന്നും മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററി ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍