ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വചന ശുശ്രൂഷയും ധ്യാന യോഗവും മേയ് 13, 14 തീയതികളില്‍
Wednesday, May 11, 2016 6:27 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മേയ് 13, 14 (വെളളി, ശനി) ദിവസങ്ങളില്‍ അടിമാലി നിനുവെ കണ്‍വന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. യല്‍ദൊ കുറ്റപ്പാലായില്‍ കോര്‍ എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും ധ്യാനയോഗവും നടത്തുന്നു.

'യഹോവ നല്ലവന്‍ എന്ന് രുചിച്ചറിയുവിന്‍, അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍' എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം.

ഇടവകയുടെ ആധ്യാത്മിക വളര്‍ച്ചയും ക്രൈസ്തവ കൂട്ടായ്മയും ലക്ഷ്യമാക്കി നടത്തുന്ന ഈ ആത്മീയ വിരുന്നില്‍ ഇടവകയിലേയും സമീപ ഇടവകയിലേയും വൈദീകരും ഒട്ടനവധി വിശ്വാസികളും പങ്കുചേരും. പരിപാടിയുടെ വിജയത്തിനായി പള്ളി മാനേജിംഗ് കമ്യൂണിറ്റിയുടേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്, സെന്റ് മേരീസ് വിമന്‍സ് ലീഗ് എന്നീ ആത്മീയ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

ഈ ആത്മീയ വിരുന്നില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍