അലിഗര്‍ അലൂംനി അസോസിയേഷന്‍ കണ്‍വന്‍ഷന്‍
Wednesday, May 11, 2016 6:26 AM IST
ഫിനിക്സ്(അരിസോണ): ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലൂംനി അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 13 മുതല്‍ 15 വരെ ഫിനിക്സ് സൌത്ത് മൌണ്ടന്‍ ഷെറാട്ടന്‍ ഹോട്ടലില്‍ നടക്കും.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേരുന്ന അലിഗര്‍ യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമത്തില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. സഫര്‍ ഇക്ബാല്‍ (ഒളിമ്പ്യന്‍ ആന്‍ഡ് ക്യാപ്റ്റന്‍ ഓഫ് ഇന്ത്യന്‍ നാഷണല്‍ ഹോക്കി ടീം), ഡോ. നദീം ടറിന്‍, ഡോ. ഷാഹിദ് ജമീല്‍, ഡോ. സുഹെയ്ല്‍ സബീര്‍, പ്രഫ. സഫിയാന്‍ ബഗ് തുടങ്ങിയ പ്രമുഖര്‍ കണ്‍വന്‍ഷനില്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെയ്സല്‍ സലിം പറഞ്ഞു. അരിസോണ അലൂംനി അസോസിയേഷനാണു കണ്‍വന്‍ഷനു ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാ പൂര്‍വവിദ്യാര്‍ഥികളുടെയും സഹകരണം ഷഹാബു ഹുസൈന്‍, സുഹെയ്ല്‍ അഗ്വാനി എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 480 452 3367, 480 452 4852.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍