ഗാര്‍ലന്‍ഡ് പോലീസിലേക്ക് അപേക്ഷ ക്ഷണിച്ചു
Wednesday, May 11, 2016 6:25 AM IST
ഗാര്‍ലന്‍ഡ്: ഗാര്‍ലന്‍ഡ് പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 10നു (വെളളി) അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ജൂണ്‍ 25നു (ശനി) രാവിലെ എട്ടിനു എഴുത്ത് പരീക്ഷ നടക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം ഴീ ീ ഏമൃഹമിറ ഠത.ഏീ്, ഏമൃഹമിറ ുീഹശരല.രീാ. ഫോണില്‍ നേരിട്ടു ബന്ധപ്പെടേണ്ട നമ്പര്‍ ഓഫീസര്‍ ജോണ്‍സ് : 972 487 7358 പോലീസ് ഓഫീസര്‍മാരായി നിയമനം ലഭിക്കുന്നവര്‍ക്ക് വാര്‍ഷിക ശമ്പളം 54,668 ഡോളറാണ്.

യോഗ്യതകള്‍ : അമേരിക്കന്‍ പൌരന്മാരും ഹൈസ്കൂള്‍ ഡിപ്ളോമയും ഉളളവര്‍ക്ക് അപക്ഷിക്കാം. 18നും 44നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഇതുകൂടാതെ അറുപത് മണിക്കൂര്‍ കോളജ് ക്രെഡിറ്റോ, 2 ജിപിഎയോടുകൂടി അസോസിയേറ്റ് ഡിഗ്രിയും ഉണ്ടായിരിക്കണം.

മസ്കിറ്റ്, ഗാര്‍ലന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍