ഫാ. ജോണ്‍ പിച്ചാപ്പിള്ളിയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
Wednesday, May 11, 2016 6:20 AM IST
ഹാലിഫാക്സ്(കാനഡ): എഴുത്തുകാരനും ഗാനരചയിതാവുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളിയുടെ പുതിയ പുസ്തകങ്ങളായ ഇഗ്നൈറ്റ് യുവര്‍ സ്പിരിറ്റ് (കഴിശലേ ഥീൌൃ ടുശൃശ), കിന്‍ഡില്‍ യുവര്‍ സ്പിരിറ്റ് (ഗശിറഹല ഥീൌൃ ടുശൃശ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം കാനഡയിലെ ഈസ്റേണ്‍ പാസേജ് ലയണ്‍സ് ക്ളബ് ഓഡിറ്റോറിയത്തില്‍ നടന്നു.

ഹാലിഫാക്സ് ആര്‍ച്ച്ബിഷപ് ആന്റണി മാന്‍സീനി പുസ്തകങ്ങള്‍ സംസ്ഥാന നിയമസഭാംഗം ജോയ്സ് ട്രീനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ സിറ്റി കൌണ്‍സിലര്‍ ബില്‍ കാഴ്സ്റണ്‍, ഹാലിഫാക്സ് അതിരൂപത വികാരി ജനറാള്‍ ഫാ. ജോണ്‍ വില്ല്യംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഇംഗ്ളീഷ് ഭാഷയില്‍ എഴുതിയ ഈ പുസ്തകങ്ങളുടെ അകത്താളുകളില്‍ ഏവരേയും കര്‍മോന്മുഖരാക്കുന്ന ആത്മീയവും പ്രചോദനാത്മകവുമായ ബൈബിള്‍ അധിഷ്ഠിത സന്ദേശങ്ങളാണുള്ളത്. മുംബൈ സെന്റ് പോള്‍സ് പ്രസിദ്ധീകരണശാലയാണു പ്രസാധകര്‍. ഫാ. പിച്ചാപ്പിള്ളിയുടെ ആദ്യ രണ്ടു പുസ്തകങ്ങളാണു സെന്റ് പോള്‍സ് പ്രസിദ്ധം ചെയ്ത ദി ടേബിള്‍ ഓഫ് ദി വേഡും (ഠവല ഠമയഹല ീള വേല ണീൃറ), ലിവ് ഇന്‍സ്പയേഡ് ഓള്‍വേയ്സും (ഘശ്ല കിുശൃലറ അഹംമ്യ).

ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി എന്നീ ആല്‍ബങ്ങളടക്കം നിരവധി ക്രിസ്തീയ ആല്‍ബങ്ങളുടെ രചയിതാവായ ഫാ. പിച്ചാപ്പിള്ളിക്ക് അന്താരാഷ്ട്ര മലയാളവേദിയുടെ 2007 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കാനഡയിലെ നോവാസ്കോഷ്യ സംസ്ഥാന ഗവണ്‍മെന്റ് 2012ലും 2013ലും അദ്ദേഹത്തെ ആദരിച്ചു. ഇരുപത്താറു വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന ഫാ. പിച്ചാപ്പിള്ളി ഈസ്റേണ്‍ പാസേജ് സെന്റ് ആന്‍ഡ്രൂസ് ദേവാലയ വികാരിയാണ്. ഇദ്ദേഹം ഇടുക്കി തോക്കുപാറ സ്വദശിയാണ്.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍