ഷിക്കാഗോ സ്റാര്‍സ് നൈറ്റ് ഷോ കെവി ടിവിയിലും പ്രവാസി ചാനലിലും മേയ് 13, 14 തീയതികളില്‍
Tuesday, May 10, 2016 8:24 AM IST
ഷിക്കാഗോ: നടന, നാട്യ, സംഗീത, ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കി, ഷിക്കാഗോയിലെ കലാസ്നേഹികള്‍ക്കായി ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, എന്റര്‍ടൈന്‍മെന്റ് കോഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി, ടീമംഗങ്ങളായ റ്റോമി കുന്നശേരിയില്‍, സുനില്‍ കോയിത്തറ എന്നിവരുടെ നേതൃത്വത്തില്‍, ഷിക്കാഗോയുടെ സ്വന്തം കലാപ്രതിഭകളും മുന്‍ തെന്നിന്ത്യന്‍ നായികയും പ്രശസ്ത നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയും ചേര്‍ന്നവതരിപ്പിച്ച ഷിക്കാഗോ സ്റാര്‍സ് നൈറ്റ് സ്റേജ് ഷോ കെവി ടിവിയിലും പ്രവാസി ചാനലിലും മേയ് 14, 15 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു.

രണ്േടകാല്‍ മണിക്കൂറോളം കാണികളെ ത്രസിപ്പിച്ച പൂര്‍ണമായും പ്രവാസികളാല്‍ നടത്തപെട്ട ഷോ ശനി 2ജങ ഇടഠ / ഇവശരമഴീ (3ുാ ചഥ) ക്കും ഞായര്‍ 7ജങ ഇടഠ / ഇവശരമഴീ (8ുാ ചഥ) ക്കും രണ്ടു ചാനലുകളിലും സംപ്രേക്ഷണം ചെയ്യും. വിവരങ്ങള്‍ക്ക്: സുനില്‍ ട്രൈസ്റാര്‍ 9176621122, സാജു കണ്ണമ്പള്ളി 8477911824.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം