കെകെഐസി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, May 10, 2016 5:44 AM IST
ഖുര്‍തുബ: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ മേയ് അഞ്ചിനു (വ്യാഴം) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ഖുര്തുബ ജംഹിയത് ഇഹ്യാതുറാസ് ഹാളില്‍ ഏകദിന പഠന ക്യാബ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ ആശ്കര്‍ സ്വലാഹി (മത വിജ്ഞാനത്തിന്റെ പ്രാധാന്യവും ആവശ്യകതയും) കെ.സി. മുഹമ്മദ് നജീബ് (ഇസ്രഹ് മിഹ്രാജ് നല്‍കുന്ന സന്ദേശം), അഷറഫ് എകരൂല്‍ (ഇസ്ലാമിക വ്യക്തിതം), ശബീബ് സ്വലാഹി (ലാഹിലാഹ ഇല്ലള്ള യുടെ ശുരൂക്തുകള്‍), പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി (ഇസ്ലാമിക പ്രബോധനം സാധ്യതയും ബാധ്യതയും) എന്നീ പണ്ഡിതന്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു. കെകെഐസി കേന്ദ്ര വൈസ് പ്രസിഡന്റ് സി.പി. അബ്ദുല്‍ അസീസ് ക്യാമ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസ് ക്യാമ്പ് അവലോകനം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനാഷ് ശുകൂര്‍, ദഅവാ സെക്രട്ടറി എന്‍.കെ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍