തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചു ബെന്നി വാച്ചാച്ചിറയും സംഘവും
Tuesday, May 10, 2016 5:42 AM IST
ന്യൂയോര്‍ക്ക്: ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) മെട്രോ റീജണിന്റെ പിന്‍തുണയോടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ബെന്നി വാച്ചാച്ചിറയും സംഘവും തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു.

ന്യൂയോര്‍ക്കിലെ ടേസ്റ് ഓഫ് കൊച്ചിന്‍ റസ്ററന്റില്‍ നടന്ന ചടങ്ങില്‍ മെട്രോ റീജണിലെ വിവിധ സംഘടനകളുടെ പ്രതിനിധീകരിച്ച് നേതാക്കള്‍ പങ്കെടുത്തു. ഫോമായുടെ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലിം), നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ തോമസ് മാത്യു (യോങ്കേഴ്സ് അനിയന്‍), ഷാജി മാത്യു എന്നിവരും പങ്കെടുത്തിരുന്നു.

ഫോമായ്ക്ക് എട്ടു അംഗസംഘടനകളാണ് ന്യൂയോര്‍ക്ക് മെട്രോ റീജണില്‍ ഉള്ളത്. മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ ഐലന്റ്, കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്റ്, ലോംഗ് ഐലന്‍ഡ് മലയാളി കള്‍ചറല്‍ അസോസിയേഷന്‍, ലോംഗ് ഐലന്റ് മലയാളി അസോസിയേഷന്‍, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ദി കേരള സെന്റര്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് എന്നീ സംഘടനകളാണ്. ഫോമ മെട്രോ റീജണിനെ പ്രതിനിധാനം ചെയ്യുന്നത്.

ബെന്നി വാച്ചാച്ചിറയോടൊപ്പം സെക്രട്ടറി സ്ഥാനാര്‍ഥി ജിബി തോമസ്, ട്രഷറര്‍ സ്ഥാനാര്‍ഥി ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ലാലി കളപ്പുരയ്ക്കല്‍, ജോ. സെക്രട്ടറി സ്ഥാനാര്‍ഥി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ സ്ഥാനാര്‍ഥി ഷിനു ജോസഫ് എന്നിവരും പങ്കെടുത്തു.

2018ല്‍ ഷിക്കാഗോയില്‍ കണ്‍വന്‍ഷന്‍ നടത്തുവാന്‍ ഫോമ മെട്രോ റീജണിന്റെ പിന്തുണ ബെന്നി അഭ്യര്‍ഥിച്ചു.

ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷനില്‍നിന്നു ബെഞ്ചമിന്‍ ജോര്‍ജ്, സാബു മാര്‍ക്കോസ്, ബാബു കുരിയാക്കോസ്, ജോര്‍ജ് തോമസ്, ജോര്‍ജുകുട്ടി എന്നിവരും മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും ചാക്കോ കോയിക്കലേത്ത്, സജി ഏബ്രഹാം, ജയ്സണ്‍, ജോണ്‍സണ്‍ എന്നിവരും കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയില്‍നിന്നു സജി മാത്യു, വര്‍ഗീസ് ചുങ്കത്തില്‍, ഫിലിപ്പ് മഠത്തില്‍ എന്നിവരും ലോംഗ് ഐലന്‍ഡ് മലയാളി കള്‍ചറല്‍ അസോസിയേഷനില്‍ നിന്നും റെജി മാര്‍ക്കോസ്, ബോബന്‍ തോട്ടം, തോമസ് ടി. ഉമ്മന്‍, ജോസഫ് കളപ്പുരയ്ക്കല്‍, മോഹന്‍ ചിറമണ്ണില്‍ എന്നിവരും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍നിന്നു കുഞ്ഞു മാലിയില്‍, ബേബി ജോസ്, സജി ഏബ്രഹാം, സക്കറിയാസ് കരുവേലിയില്‍, പ്രിന്‍സ് മാര്‍ക്കോസ്, റോയ്, അനിയന്‍ മൂലയില്‍, ജോസ് തെക്കേടം എന്നിവരും മലയാളി സമാജം ഓഫ് സ്റാറ്റന്‍ ഐലന്‍ഡില്‍നിന്നു മാണി ചാക്കോയും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുത്തു പിന്തുണ അറിയിച്ചു.

പരിപാടി സംഘടിപ്പിച്ച ലാലി കളപ്പുരയ്ക്കലിനു പരിപാടിയില്‍ പങ്കെടുത്തവര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്