ഡിമാക്സ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്
Tuesday, May 10, 2016 5:41 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയില്‍ കുറഞ്ഞകാലം കൊണ്ട് ഏറെ പ്രചാരണം നേടിയ ഡിമാക്സ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയിലേക്കും പ്രവേശിക്കുന്നു.

ഗുണമേന്മയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ വാച്ചുകളുടെ ഇന്ത്യയിലെ വിപണനോദ്ഘാടനം എറണാകുളം താജ് ഹോട്ടലില്‍ ചലച്ചിത്ര സംവിധായകന്‍ സിദ്ദീഖ് നിര്‍വഹിച്ചു. ഡിമാക്സിന്റെ ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്രനടനുമായ വിനീത് കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ബ്രാന്‍ഡുകളുമായി കിടപിടിക്കുന്ന ഒട്ടനവധി പ്രത്യേകതകളുള്ള ഈ വാച്ചുകള്‍ ഓസ്ട്രേലിയന്‍ മലയാളികളുടെ സംരംഭമാണ്.

റിപ്പോര്‍ട്ട്: കെ.പി. ജഗ്ജീവ് കുമാര്‍