ന്യൂയോര്‍ക്ക്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും, പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും, ഇന്ത്യന്‍ ലോക്സഭാ ഡപ്യൂട്ടി ലീഡറുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അമേരിക്കയിലെ ഐഎന്‍ഒസി ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഐഎന്‍ഒസി ചെയര്മാന്, ജോര്‍ജ് എബ്രഹാം, പ്രസിഡണ്ട് മോഹിന്ദര്‍ സിംഗ് ഗില്സിയാന്, കേരളാ ചാപ്റ്റര്‍ (ഒഐസിസി) ചെയര്മാന് തോമസ് റ്റി ഉമ്മന്‍, പ്രസിഡണ്ട് ജയചന്ദ്രന്, ഐഎന്‍ഒസി ജനറല്‍ സെക്രട്ടറി ഹര്ബജന് സിംഗ്, തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ ജോസഫ്, വനിതാ ഫോറം ചെയര്‍ മാലിനി ഷാ, പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ് റ്റി. ജെ. ഗില്‍, ശങ്കര്‍ സിംഗ് ഗില്സിയാന് എംഎല്‍എ, വിദ്യാഭൂഷണ്‍ ശര്‍മ്മ (എക്സി. മെമ്പര്‍), എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ആസന്നമായിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയസാധ്യതയുണ്െടന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രസ്താവിച്ചു. അമേരിക്കയിലെ ഐഎന്‍ഒസിയുടെ പ്രവര്‍ത്തനങ്ങളിലും, ചെയര്മാന് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തിലും അദ്ദേഹം അത്യധികം സന്തോഷം രേഖപ്പെടുത്തി. കേരളത്തില്‍ പൂര്‍വാധികം ശക്തിയോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം തുടരുമെന്നുള്ള കേരളാ ചാപ്റ്റര്‍ നേതാക്കളായ തോമസ് റ്റി ഉമ്മന്റെയും ജയചന്ദ്രന്റെയും അഭിപ്രായത്തോട് അദ്ദേഹം പരിപൂര്‍ണമായി യോജിക്കുക്കയും എല്ലാ വിജയാശംസകളും നേരുകയും ചെയ്തു. ലോങ്ങ് ഐലണ്ടിലെ ഹില്ട്ടന് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.