ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: രണ്ടു പുരുഷന്മാരില്‍ ഒരാള്‍ക്കും, മൂന്നു വനിതകളില്‍ ഒരാള്‍ക്കും കാന്‍സര്‍ വരുന്നുവെന്നു സ്ഥിതിവിവര കണക്ക്. ഒന്നര മില്യന്‍ പേരാണ് അമേരിക്കയില്‍ പ്രതിവര്‍ഷം രോഗബാധിതരാകുന്നത്. അമേരിക്കയിലെ മരണകാരണങ്ങളില്‍ രണ്ടാമത്തേതാണു കാന്‍സര്‍.
ചികിത്സാരീതികള്‍ മെച്ചപ്പെട്ടിട്ടുണ്െടങ്കിലും കാന്‍സര്‍ നേരത്തെ കണ്െടത്തുന്നവരിലാണ് രോഗമുക്തി നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം. നിര്‍ഭാഗ്യവശാല്‍ കുടിയേറ്റ സമൂഹം രോഗലക്ഷണം കാണുന്നതുവരെ പരിശോധനകള്‍ക്ക് പോകാന്‍ മടിക്കുന്നു. രോഗം വന്നാല്‍ അതേപ്പറ്റി സംസാരിക്കാന്‍ മടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് 'എക്കോ'യുടെ (ഋിവമിരല ഇീാാൌിശ്യേ ഠവൃീൌഴവ ഒമൃാീിശീൌ ഛൌൃലമരവ) ആഭിമുഖ്യത്തില്‍ മെയ് 22ന് ഞായറാഴ്ച ന്യൂഹൈഡ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സൌജന്യ കാന്‍സര്‍ ബോധവത്കരണ ക്യാമ്പിന്റെ പ്രസക്തി എക്കോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് പി. മാത്യു ചൂണ്ടിക്കാട്ടി.
ബ്രസ്റ് കാന്‍സര്‍, ലംഗ് കാന്‍സര്‍, കോളന്‍ കാന്‍സര്‍, ബ്ളഡ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്ക് സ്ക്രീനിംഗ് നടത്തും. ആവശ്യമുള്ളവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും നല്‍കും.
പുകവലി നിര്‍ത്താനുള്ള കൌണ്‍സലിംഗ്, പ്രാണിക് ഹീലിംഗ്, യോഗ, മെഡിറ്റേഷന്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമാണ്. പതിനഞ്ചില്‍പ്പരം വിദഗ്ധ ഡോക്ടര്‍മാരും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ അംഗങ്ങളായ നഴ്സുമാരും മറ്റു വിദഗ്ധരും ക്യാമ്പില്‍ പങ്കെടുക്കും.
ക്യാമ്പില്‍ സെമിനാറുകളും വിദഗ്ധ ചര്‍ച്ചകളുമുണ്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയും വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളും ക്യാമ്പില്‍ പങ്കാളികളാണ്. ആറ് ഡയറക്ടര്‍മാരുമായി സ്ഥാപിതമായ എക്കോ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. അവര്‍ തന്നെയാണ് പണം കണ്െടത്തുന്നത്. പ്രോഗ്രാം ഡയറക്ടറായ സാബു ലൂക്കോസാണ് ആണ് ഇത്തരമൊരു ആശയത്തിന്റെ ഉപജ്ഞാതാവെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു.
കോളജ് പഠനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഫൈനാന്‍ഷ്യല്‍ എയ്ഡ് സെമിനാര്‍, മുതിര്‍ന്നവര്‍ക്കുവേണ്ടി എസ്റ്റേറ്റ് പ്ളാനിംഗ് സെമിനാര്‍ തുടങ്ങിയവ എക്കോ നേരത്തെ നടത്തിയിട്ടുണ്ട്. എസ്എടി സെമിനാറാണ് അടുത്തത്. കാന്‍സര്‍ ബോധവത്കരണ പരിപാടിയും തുടരും. ഡോ. ബിജു ചെറിയാന്‍, സാമുവേല്‍ കോപ്പറ, ജോണ്‍ വര്‍ഗീസ്, ഫ്ളോറിഡയിലുള്ള സോളമന്‍ മാത്യു എന്നിവരാണ് എക്കോയിലെ മറ്റ് ഡയറക്ടര്‍മാര്‍.
സമൂഹനന്മയ്ക്കുവേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതില്‍ അത്യന്തം സന്തോഷമുണ്െടന്ന് പ്രസ് ക്ളബ് പ്രസിഡന്റ് ഡോ. കൃഷ്ണകിഷോര്‍ പറഞ്ഞു. വരുംകാലങ്ങളിലും നല്ല കാര്യങ്ങളെ പിന്തുണയ്ക്കാന്‍ പ്രസ്ക്ളബ് മുന്നിലുണ്ടാകും.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന് എക്സ്റന്‍ഷന്‍ നിര്‍മ്മിച്ചുനല്‍കുന്ന ഫോമയുടെ പദ്ധതി ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് വിശദീകരിച്ചു. അതിനാവശ്യമായ ഒരുലക്ഷം ഡോളര്‍ ഇതിനകം സമാഹരിച്ചുകഴിഞ്ഞു. ജൂണ്‍ 30നകം എക്സ്റന്‍ഷന്‍ പണി പൂര്‍ത്തിയാകും ഷാജി എഡ്വേര്‍ഡ് അറിയിച്ചു.
ഫോമാ ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, പി.ആര്‍.ഒയും മാധ്യമ പ്രവര്‍ത്തകനുമായ ജോസ് ഏബ്രഹാം, നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ഉഷാ ജോര്‍ജ്, ഏലിയാമ്മ കുട്ടന്‍, മേരി ഫിലിപ്പ്, വര്‍ഗീസ് ജോണ്‍, വര്‍ഗീസ് ജോസഫ്, പോള്‍ ചുള്ളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമങ്ങളെ പ്രതിനിധീകരിച്ച് പ്രസ്ക്ളബ് നിയുക്ത ദേശീയ പ്രസിഡന്റ് മധു രാജന്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ്, ജോര്‍ജ് തുമ്പയില്‍ , സുനില്‍ ട്രൈസ്റാര്‍, ബിനു, സോജി, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ്ക്ളബ് സെക്രട്ടറി സണ്ണി പൌലോസ് നന്ദി പറഞ്ഞു.
ന്യൂഹൈഡ് പാര്‍ക്കിലെ ഹില്‍സൈഡ് ഫാമിലി കെയര്‍ സെന്ററിലാണ് (915 ഹില്‍സൈഡ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040) ആണ് ക്യാമ്പ്. ംംം.ലരവീളീൃൌമെ.ീൃഴ