ബ്രെക്സിറ്റ് സംഭവിച്ചാല്‍ യുകെയിലെ യൂറോപ്യന്‍മാര്‍ക്ക് വര്‍ക്ക് വീസ കിട്ടില്ല
Sunday, May 8, 2016 7:00 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാനാണ് ബ്രിട്ടീഷ് ജനത വിധിയെഴുതുന്നതെങ്കില്‍ യൂറോപ്പില്‍നിന്ന് യുകെയിലേക്കുള്ള കുടിയേറ്റത്തെ സാരമായി ബാധിക്കുമെന്നു വിലയിരുത്തല്‍.

ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരില്‍ നാലില്‍മൂന്നു വിഭാഗത്തിനും ഇവിടെ വര്‍ക്ക് വീസ ലഭിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചു നല്‍കുന്ന സ്വതന്ത്ര സഞ്ചാര അവകാശത്തിന്റെ ബലത്തിലാണ് യൂറോപ്പിനുള്ളില്‍ നിന്നു യുകെയിലേക്കുള്ള കുടിയേറ്റം ശക്തമായി തുടരുന്നത്. ബ്രെക്സിറ്റ് സംഭവിച്ചാല്‍ ഈ സ്വാതന്ത്യ്രം ഇല്ലാതാകും. ബ്രിട്ടന്‍ ആഗ്രഹിച്ചിരുന്നതും യൂറോപ്പിനുള്ളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുക തന്നെയാണ്.

വീസ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയെങ്കിലും ഇതൊക്കെ യൂറോപ്പിനു പുറത്തുനിന്നുള്ളവരെ നിയന്ത്രിക്കാന്‍ മാത്രമേ ഉപകരിച്ചിരുന്നുള്ളൂ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍