യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കേരളത്തില്‍ പ്രചാരണം ആരംഭിച്ചു
Sunday, May 8, 2016 6:59 AM IST
യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കേരളത്തില്‍ പ്രചാരണം ആരംഭിച്ചു

2016ാമ്യ8ൌറള.ഷുഴ

മെല്‍ബണ്‍: കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി തീരുമാനിച്ചു. കോര്‍ കമ്മിറ്റി അംഗങ്ങളായ ഏബ്രഹാം സണ്ണി, ജോസഫ് കളത്തില്‍ (യുഎഇ), ഷൈമോന്‍ തോട്ടുങ്കല്‍, ഷാജി , ഷെല്ലി ഫിലിപ്പ്, ജയ്മോന്‍ കായല്‍ (യുകെ), റെജി പാറയ്ക്കല്‍, സിജോ ഈന്തനം കുഴി, ജിജോ കുഴികുളം (ഓസ്ട്രേലിയ), ബിജോമോന്‍ ചേന്നാത്ത് (ന്യൂസിലന്‍ഡ്), ജയ്ബു കുളങ്ങര (യുഎസ്എ) എന്നിവരെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കോര്‍ കമ്മറ്റി ചുമതലപ്പെടുത്തി.

കേരളത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി കേരള കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ കേരളത്തിലെ വിവിധ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

പ്രവാസി കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് അനുഭാവികളുടെ ആഗോള സംഗമം തെരഞ്ഞെടുപ്പിനുശേഷം വിപുലമായ പരിപാടികളോടെ നടത്തുവാനും പ്രവാസി കേരള കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍