ഫോക്കസ് കുവൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് മേയ് 20ന്
Sunday, May 8, 2016 6:57 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ യുസേഴ്സ്) കുവൈറ്റ്, സ്പോര്‍ട്സ് വിഭാഗത്തിന്റെ നേതൃത്തത്തില്‍ മേയ് 20നു (വെള്ളി) രാവിലെ എട്ടു മുതല്‍ റിഗായ് ജവഹറ അല്‍ അഹലിയ ഗേള്‍സ് സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

പങ്കെടുക്കാന്‍ താല്പര്യമുള്ള ഫോക്കസ് അംഗങ്ങള്‍ മേയ് 15നു അഞ്ചിനു മുമ്പായി സ്പോര്‍ട്സ് കണ്‍വീനര്‍ ഷിബു സാമുവലിന്റെ അടുക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 67763050, 66259389 , 97924967.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍