യുഡിഎഫ് ഭരണത്തുടര്‍ച്ച: പ്രവാസികള്‍ കര്‍മ രംഗത്തിറങ്ങുമെന്നു കുവൈത്ത് കെഎംസിസി
Sunday, May 8, 2016 6:56 AM IST
കുവൈത്ത് സിറ്റി: യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ നാട്ടില്‍ പോയി വോട്ടവകാശം വിനിയോഗിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു സമ്മേളനം പ്രഖ്യാപിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി പ്രസിഡന്റ് കെ.ടി.പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ കണ്ണേത്ത്, ബഷീര്‍ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി, ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇഖ്ബാല്‍ മാവിലാടം, എം.ആര്‍. നാസര്‍, സിറാജ് എരഞ്ഞിക്കല്‍, സലാം ചെട്ടിപ്പടി, സി.പി. അബ്ദുല്‍ അസീസ്, റൌഫ് മഷ്ഹൂര്‍ തങ്ങള്‍, മാണി പാനൂര്‍, ബെന്നി പയപ്പിള്ളി, ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ വയനാട്, ട്രഷറര്‍ എം.കെ. അബു റസാഖ് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദലി ഫൈസി കോയക്കുട്ടി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസം മതിയാക്കി നാട്ടില്‍ പോകുന്ന അബൂബക്കര്‍ ഹാജി, അബ്ദുറഹീം എന്നിവര്‍ക്ക് മൊമെന്റോകള്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍