അനാഥര്‍ക്കു ആശ്വാസമായി ഐറീഷ് ഇന്ത്യന്‍ എയ്ഡിന്റെ ചാരിറ്റി പ്രവര്‍ത്തനം ഗാള്‍വേയില്‍ നിന്നും
Saturday, May 7, 2016 5:09 AM IST
ഡബ്ളിന്‍: കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന സഹോദരീ-സഹോദരങ്ങള്‍ക്കുവേണ്ടി അയര്‍ലന്റിലെ വിക്ളോ ആസ്ഥാനമായി ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് 'കഞകടഒ കചഉകഅച അകഉ' എന്ന പേരില്‍ രൂപംകൊടുത്ത ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ളോ കൂടാതെ ഏതാനും സുമനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്താല്‍ ഗാള്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു.

ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തില്‍ നിരാലംബരായി അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് ദൈനംദിനചരൃകള്‍ക്ക് വേണ്ടവ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ്. (തുണിത്തരങ്ങള്‍, പഠനോപകരണങ്ങള്‍, സോപ്പ്, ടൂത്ത് പേസ്റ്, ടുത്ത് ബ്രഷ്, മേക്കപ്പ് സാമഗ്രികള്‍ മുതലായവ) ഈ വര്‍ഷത്തെ സെന്റ് പട്രിക് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കഞകടഒ കചഉകഅച അകഉ ഈ ചുരുങ്ങിയ കാലയളവില്‍ ഇടുക്കിയിലെ സ്നേഹമന്ദിരം,കൊരട്ടിയില്‍ പ്രവര്‍ത്തിക്കന്ന ആനന്ദഭവന്‍,സ്നേഹാലയം,കൂടാതെ തൊടുപുഴയിലെ ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ മലയാളി കുടുംബങ്ങളുടെ സഹായത്താല്‍ ആറോളം പെട്ടികള്‍ എത്തിക്കാന്‍ സാധിച്ചു.

വസ്ത്രങ്ങളും മറ്റും അടങ്ങിയ ഓരോ പെട്ടിയും 18 മുതല്‍ 20 കിലോയോളം തൂക്കം വരും. ഈ നന്മ പ്രവര്‍ത്തിയിലേക്ക് സ്നേഹിതരായ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും പങ്കുചേരാം. നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഷോപ്പുകളില്‍ പോകുമ്പോള്‍ നിറമോ , അളവോ നോക്കാതെ സെയിലില്‍ കിടക്കുന്ന തുണിത്തരങ്ങളോ മറ്റോ ഒന്നോ,രണ്േടാ ജോഡി വാക്കുക, കൂടാതെ നമ്മള്‍ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും മറ്റും നല്‍കി നമുക്ക് ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാം. നമ്മള്‍ വാങ്ങിക്കുന്നവ ശേഖരിക്കാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും.

വിളിക്കേണ്ട നമ്പര്‍ : ഠവീാമ 089 477 6300 ഖശ്യാാ 0899654293, ഗാള്‍വേ: ഞമിഷശവേ, 087 288 6409. ഋാമശഹ:കൃശവെശിറശമിമശറ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍