ജര്‍മനിയില്‍ ടിടിഐപിയോട് എതിര്‍പ്പു രൂക്ഷമാകുന്നു
Friday, May 6, 2016 8:41 AM IST
ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച തുടരുന്ന ട്രാന്‍സ് അറ്റ്ലാന്റിക് സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് ജര്‍മനിക്കാര്‍ക്കിടയില്‍ ആശങ്ക ശക്തമായി വരുന്നുവെന്ന് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്.

ഡിമാപ് ഇന്‍സ്റിറ്റ്യൂട്ടാണ് എആര്‍ഡിക്കായി സര്‍വേ സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത ആളുകളില്‍ എഴുപതു ശതമാനം പേരും പറഞ്ഞത് വ്യാപാര കരാര്‍ ദോഷമാകും എന്നാണ്. 2014 ജൂണില്‍ നടത്തിയ സര്‍വേയില്‍ കരാറിനെ എതിര്‍ത്തവര്‍ 55 ശതമാനം മാത്രമായിരുന്നു.

കരാറിനെ എതിര്‍ക്കുന്നവരില്‍ 79 ശതമാനവും ആശങ്ക പ്രകടിപ്പിച്ചത്, കരാര്‍ കാരണം ഉപഭോക്തൃ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടും എന്നാണ്.

കരാര്‍ വളരെ പ്രയോജനകരമാകും എന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം പേര്‍ മാത്രം. ആദ്യ സര്‍വേയില്‍ ഇത് 31 ശതമാനമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍