ജര്‍മനിയിലെ ഗുരുദ്വാര ആക്രമണം: മൂന്നാമന്‍ അറസ്റില്‍
Friday, May 6, 2016 8:40 AM IST
എസന്‍: ജര്‍മനിയുടെ പടിഞ്ഞാറന്‍ നഗരമായ എസെനില്‍ ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു മൂന്നാമതൊരാള്‍ കൂടി അറസ്റിലായി. നിരോധിത ഇസ്ലാം ഭീകരസംഘടനയില്‍പ്പെട്ട പതിനേഴു വയസുകാരനായ തോള്‍ഗ എന്നയാളെ എസന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനില്‍നിന്നാണ് പ്രത്യേക പോലീസ് സംഘം അറസ്റ് ചെയ്തത്.

സിഖ് പുരോഹിതന്‍ അടക്കം മൂന്നു പേര്‍ക്കു സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെക്കൂടി കസ്റഡിയിലെടുത്തെങ്കിലും അറസ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ 16 വയസുകാരായ മുഹമ്മദ്, യൂസഫ് എന്നിവരെ നേരത്തെ അറസ്റ് ചെയ്തിരുന്നു.

ഏപ്രില്‍ 16 നാണ് നാനാക്സര്‍ എന്ന സിക്ക് ഗുരുദ്വാരയുടെ കവാടത്തില്‍ ബോംബ് ആക്രമണം ഉണ്ടായത്. പ്രത്യേക പോലീസ് സംഘമാണ് സ്ഫോടനത്തെക്കുറിച്ചു അന്വേഷണം നടത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍