യുക്മ ഈസ്റ് ആംഗ്ളിയ കായിക മേള; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, May 6, 2016 6:52 AM IST
ലണ്ടന്‍: യുക്മ ദേശീയ കായിക മാമാങ്കത്തിനോടനുബന്ധിച്ചു നടക്കുന്ന റീജണല്‍ കായിക മേളകളുടെ ഭാഗമായി ഈസ്റ് ആംഗ്ളിയ റീജണ്‍ കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കേംബ്രിഡ്ജിലെ വില്ബര്‍ ഫോഴ്സ് റോഡ് അത്ലറ്റിക്സ് ട്രാക്കില്‍ മേയ് എട്ടിനു (ഞായര്‍) രാവിലെ 10.30 മുതല്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. വ്യക്തിഗത മത്സരാര്‍ഥികള്‍ക്കു മൂന്നു പൌണ്ട് രജിസ്ട്രേഷന്‍ ഫീസും വടംവലി ഇനത്തില്‍ ടീമിന് 25 പൌണ്ടുമാണ് ഫീസ്. കായിക മേളയില്‍ യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള റീജണല്‍ കമ്മിറ്റി നേതൃത്വം വഹിക്കും.

ലൂട്ടന്‍, കേംബ്രിഡ്ജ്, ബാസില്‍ഡണ്‍ അസോസിയേഷനുകളില്‍ നിന്നും ശക്തമായ വെല്ലുവിളിയായിരിക്കും മറ്റു അസോസിയേഷനുകള്‍ക്ക് നേരിടേണ്ടിവരുക. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനാകും ചാമ്പ്യന്‍സ് ട്രോഫി ലഭിക്കുകയെന്നതിനാല്‍ തങ്ങളുടെ കുട്ടികളെ കൂടുതല്‍ ഇനങ്ങളില്‍ മത്സരിപ്പിച്ച് ട്രോഫി കരസ്ഥമാക്കുവാനുള്ള തയാറെടുപ്പിലാണ് ഓരോ അസോസിയേഷനുകളും.



കായികമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളെ വയസ് അടിസ്ഥാനമാക്കി ആറു വിഭാഗങ്ങളായി തരം തിരിക്കും. അതൊടൊപ്പം തന്നെ ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. വയസു തെളിയിക്കൂന്ന രേഖയും മത്സരാര്‍ഥികള്‍ ഒപ്പം കരുതേണ്ടതാണെന്ന് റീജണല്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അറിയിച്ചു. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. വിവിധ അസോസിയേഷനുകള്‍ തമ്മിലുള്ള ആവേശകരമായ വടം വലി മത്സരവും കലാ മേളയിലെ ഒരു പ്രധാന ഇനമാണ്.

കായിക മേളയോടനുബന്ധിച്ചുള്ള പൊതു നിയമാവലിയും മത്സാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മത്സരാര്‍ഥികളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോള്‍ സ്പൈക് ഫുട്ഫോള്‍ ട്രെയിനേഴ്സ് ധരിക്കുവാന്‍ പാടുള്ളതല്ല. ഏഴ് അംഗങ്ങളുള്ള വടം വലി മത്സരത്തില്‍ 620 കിലോയാണ് പരമാവധി തൂക്കം. ഓരോ അസോസിയേഷനുകളും അവരുടെ ബാനര്‍, പ്രഥമ ശുശ്രൂഷ കിറ്റ് എന്നിവ കരുതേണ്ടതാണ്.

വിവരങ്ങള്‍ക്ക്: രഞ്ജിത്ത് കുമാര്‍ (പ്രസിഡന്റ്) 07796886931, ഓസ്റിന്‍ അഗസ്റ്യന്‍ (സെക്രട്ടറി) 07889869216.

ഢലിൌല:ണശഹയലൃളീൃരല ഞീമറ അവേഹലശേര ഠൃമരസ, ഇമായൃശറഴല ഇആ3 9അഉ.