കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റി പ്രതിരോധ സംഗമം നടത്തുന്നു
Friday, May 6, 2016 6:50 AM IST
കുവൈത്ത് സിറ്റി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുവാനും ആ കുടുംബത്തിനു നീതി ലഭ്യമാക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുമുള്ള നടപടികള്‍ ആവശ്യപ്പെട്ട് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു.

മേയ് ഒമ്പതിനു (തിങ്കള്‍) മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 60744207, 97295323.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍