റിയാദ് കലാഭവന്‍ കുടുംബ സംഗമം ശ്രദ്ധയമായി
Friday, May 6, 2016 5:04 AM IST
റിയാദ്:  പ്രവാസ ലോകത്തെ മിമിക്രി കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപം കൊണ്ട റിയാദ് കലാഭവന്റെ കുടുംബ സംഗമം ശ്രദ്ധേയമായി . റിയാദില്‍ എക്സിററ് പതിനാറിലെ സുലൈ ഇസ്തിറാഹയില്‍ വൈസ് ചെയര്‍മാന്‍ അലക്സ് കൊട്ടാരക്കരയുടെ അധ്യക്ഷതയില്‍ നടന്ന റിയാദ് കലാഭവന്റെ കുടുംബ സംഗമം രക്ഷാധികാരി റാഫി പാലക്കാട് ഉദ്ഘാടനം ചെയ്തു.
അനുകരണ കലയെ പ്രോത്സാഹിപ്പിക്കുക, അന്യമായിക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും കലാരംഗത്ത് മികച്ച സംഭാവന നല്‍കുന്നവരെ പ്രവാസി കര്‍മ്മ പുരസ്കാരം നല്‍കി ആദരിക്കുകയും അവശത അനുഭവിക്കുന്ന കലാകാരന്‍മാരെ സഹായിക്കുമെന്നും ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഷെരീഫ് പറഞ്ഞു. 

അമാനുള്ള പാലക്കാട്, ഷംനാദ് കരുനാഗപ്പള്ളി, മൊയ്തു അറ്റ്ലസ്, അഷ്റഫ് മുവാറ്റുപുഴ, സന്തോഷ് തലമുകള്‍, നൌഷാദ് കിളിമാനൂര്‍, സോണി കുട്ടനാട്, ബിനു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഷാരോണ്‍ ഷെരീഫിന്റെ നേത്യത്വത്തില്‍ രഞ്ജിത്ത്, സക്കിര്‍, പ്രമോദ് എന്നിവരുടെ വിവിധകലാ പ്രകടനങ്ങളും നടന്നു. മുന്ന, മധു എന്നിവരൂടെ നേത്യത്വത്തില്‍ നടന്ന ഗാനമേളയില്‍  അഷ്റഫ്, നിസാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സലിം കൊല്ലം, ഷംസുദ്ദീന്‍, വിജയന്‍ നെയ്യാററിന്‍കര, നാസര്‍ ലെയ്സ്, എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. ജലാല്‍ കോതമംഗലം പരിപാടിയുടെ അവതാരകനായിരുന്നു.  സക്കീര്‍ സ്വാഗതവും സലിം കൊല്ലം നന്ദിയും പറഞ്ഞു.
മെയ് മാസം 27 - ാം തീയതി അല്‍ ഹയറില്‍ നടക്കുന്ന റിയാദ് കലാഭവന്‍ ഫെസ്റിന്റെ ഭാഗമായി പ്രമുഖ സിനിമാ സീരിയല്‍ മിമിക്രി താരങ്ങളായ നസീര്‍ സംക്രാന്തി, തിരുമല ചന്ദ്രന്‍, റിയാസ് മര്‍മ്മകല എന്നിവര്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മിമിക്സ് ഷോയില്‍ വേദി പങ്കിടാന്‍ താല്‍പര്യമുള്ള കലാകാരന്മാര്‍ റഫീഖ് മാനങ്കേരി 0551491491, ഷാരോണ്‍ ഷെരീഫ് 0531579498 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍