റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പത്രപ്രവര്‍ത്തന പരിശീലന കോഴ്സ് ആരംഭിക്കുന്നു
Friday, May 6, 2016 5:03 AM IST
റിയാദ്: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) പത്രപ്രവര്‍ത്തന പരിശീലന കോഴ്സ് ആരംഭിക്കുന്നു. പത്ര, ദൃശ്യ മാധ്യമ പഠനം ഉള്‍പ്പെട്ട പാഠ്യപദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ക്ളാസുകള്‍ ഉണ്ടായിരിക്കും.

വാര്‍ത്താ ശേഖരണം, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫീച്ചര്‍ റൈറ്റിംഗ്, ഡി.ടി.പി ആമുഖം, ക്യാമറ, വിഷ്വല്‍ എഡിറ്റിംഗ്, സൌണ്ട് റിക്കോര്‍ഡിംഗ്, ടെലിവിഷന്‍ വാര്‍ത്തകള്‍, പത്രസ്വാതന്ത്യ്രം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും. തിയറി ക്ളാസുകളും പ്രായോഗിക പരിശീലനവും നല്‍കും. മുതിര്‍ന്നവര്‍ക്കുളള കോഴ്സില്‍ വീട്ടമ്മമാര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. ആറുമാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സ് വാരാന്ത്യങ്ങളില്‍ നടത്തും.

മലയാളം മാധ്യമമായ കോഴ്സില്‍ അഭിരുചി പരിശോധനക്ക് ശേഷമാണ് പ്രവേശനം. പ്രായപരിധിയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ബാധകമല്ല. നിശ്ചിത അപേക്ഷ ഫോം ഇല്ല. മലയാളത്തില്‍ സ്വന്തമായി അപേക്ഷ തയ്യാറാക്കണം. മുതിര്‍ന്നവര്‍ 'എന്റെ വീട് സന്ദര്‍ശിച്ച പ്രധാനമന്ത്രി' എന്ന വിഷയത്തില്‍ ഒരു പേജില്‍ കവിയാത്ത കുറിപ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

9 മുതല്‍ പ്ളസ് ടൂ വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തില്‍ ഒരു ദിവസമാണു പരിശീലനം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 'എന്റെ സ്കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത മമ്മൂട്ടി' എന്ന വിഷയത്തില്‍ വാര്‍ത്ത തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ൃശാളരീീൃറശിമീൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് 6ന് മുമ്പ് അയക്കണം.