കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം
Thursday, May 5, 2016 8:17 AM IST
കുവൈത്ത്:കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2016-17 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഇ. രാജഗോപാലന്‍ (പ്രസിഡന്റ്), കെ. ഷൈജിത്ത്, സിദ്ധാര്‍ഥന്‍ കുരുവട്ടൂര്‍ (വൈസ് പ്രസിഡന്റുമാര്‍), എം. രാമകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), മുനീര്‍ മരക്കാന്‍ (ജോ. സെക്രട്ടറി), സി. ഹനീഫ് (ട്രഷറര്‍), കെ.വി. രതിദാസന്‍ (ജോ. ട്രഷറര്‍) എന്നിവരേയും മറ്റു ഭാരവാഹികളായി പി.വി. നജീബ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സമീര്‍ വെള്ളയില്‍ (വെല്‍ഫയര്‍, മെംബര്‍ ബെനിഫിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്മെന്റ്), ഷരീഫ് താമരശേരി (ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍), ശ്രീനിഷ് (വെബ് ആന്‍ഡ് ഐടി), പി.ഡി. രാഗേഷ് (മീഡിയ ആന്‍ഡ് പബ്ളിക് റിലേഷന്‍സ്), നിഖില്‍ പവൂര്‍ (മെംബര്‍ഷിപ് ആന്‍ഡ് ഡാറ്റാ മാനേജ്മെന്റ്), കെ.വി. താഹ (സ്പോര്‍ട്സ്) എന്നിവരെയും തെരഞ്ഞെടുത്തു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം രക്ഷാധികാരി ഷബീര്‍ മണ്െടാളി ഉദ്ഘാടനം ചെയ്തു. സോസിയേഷന്‍ പ്രസിഡന്റ് രാംദാസ് ചിലമ്പന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ നജീബ് സംഘടനാ റിപ്പോര്‍ട്ടും, ട്രഷറര്‍ പി.വി. നജീബ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു പാസാക്കി. ജാവേദ്ബിന്‍ ഹമീദ് അനുശോചന പ്രമേയവും ഹനീഫ് സി കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനോടുള്ള അനാസ്ഥക്കെതിരെയുള്ള പ്രമേയവും അവതരിപ്പിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ആസ്യ ഉമ്മക്ക് അസോസിയെഷന്റെ ഉപഹാരം രാജഗോപാലന്‍ സമ്മാനിച്ചു. മഹിളാവേദിയുടെ ഉപഹാരം മഹിളാ വേദി ഭാരവാഹികള്‍ കൈമാറി.

വരണാധികാരി രാജു കണ്ടിയില്‍ തെരെഞ്ഞെടുപ്പു നിയന്ത്രിച്ചു. രാംദാസ് ചിലമ്പന്‍, ടി.കെ. അബ്ദുള്‍ നജീബ്, ഷബീര്‍ മണ്േടാളി, ഷെരീഫ് താമരശേരി, കെ. അബൂബക്കര്‍, ഷാഹുല്‍ ബേപ്പൂര്‍, ടി. രേഖ, വാണിശ്രീ സന്തോഷ്, ഇ. രാജഗോപാലന്‍, ഹനീഫ്.സി, തല്‍ഹത് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍