തണല്‍ ചാരിറ്റി വിമാന ടിക്കറ്റ് നല്കി
Thursday, May 5, 2016 8:16 AM IST
ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖം കാരണം ജിദ്ദയിലെ സുലൈമാന്‍ ഫഖി ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന മലപ്പുറം ജില്ലയിലെ എടക്കര പാലേമാട് സ്വദേശി പത്തക്കല്‍ അഷ്റഫ് സിദ്ദീഖ് എന്ന യുവാവിന് നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റ് തണല്‍ ചാരിറ്റി പ്രവര്‍ത്തകര്‍ നല്കി.

സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുള്ള ഈ യുവാവിന്റെ അവസ്ഥ മനസിലാക്കിയ ആശുപത്രി ജീവനക്കാരാണു ചാരിറ്റിയെ വിവരം അറിയിച്ചത്.

ചാരിറ്റിയുടെ ഉപദേശകനായ ഷാനവാസ് മാസ്റര്‍ രോഗിയുടെ പിതാവിനു ടിക്കറ്റ് കൈമാറി. ചടങ്ങില്‍ തണല്‍ ചാരിറ്റിയുടെ സ്ഥാപകന്‍ ബാവ പേങ്ങാടന്‍ അധ്യക്ഷത വഹിച്ചു. യാസര്‍ നായിഫ്, അസ്കര്‍ അലി കാളികാവ്, സമദലി, മജീദ് ചുങ്കത്തറ, ഹൈദരലി, ഇല്യാസ് കണ്ണമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍