ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ മേയ് ആറിന്
Thursday, May 5, 2016 8:15 AM IST
ബ്രിസ്റോള്‍: ഫിഷ്പോണ്ടസ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആദ്യ വെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജില്‍ മേയ് ആറിനു നടക്കും.

രാത്രി എട്ടിനു ജപമാലയോടെ ആരംഭിച്ച് 12നു അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് കണ്ണമൂര്‍ സീറോ മലബാര്‍ പാവനാന്മ പ്രൊവിന്‍സിലെ സഭാംഗവും വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍വേര്‍ണ മൈനര്‍ സെമിനാരി അസിസ്റന്റ് റെക്ടറുമായ ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ആണ്.

വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, വചനസന്ദേശം എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും.

നൈറ്റ് വിജിലില്‍ പങ്കെടുത്ത് ദൈവകൃപയില്‍ ശക്തിപ്പെടുവാന്‍ എസ്ടിഎസ്എംസിസി ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

വിലാസം: ട. ഖീലുെവ, ഇമവീേഹശര ഇവൌൃരവ, എീൃല ഞീമറ, എശവെ ുീിറ ആൃശീഹ, ആട163ഝഠ.