നവോദയ ബദീഅ യൂണിറ്റ് സമ്മേളനം
Thursday, May 5, 2016 6:17 AM IST
റിയാദ്: നവോദയ കലാസാംസ്കാരിക വേദി റിയാദ് ബദീഅ യൂണിറ്റ് സമ്മേളനം സമാപിച്ചു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണം നടത്തുമ്പോള്‍ കേരളത്തിലും ബിജെപിയുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കുന്ന സമീപനമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരുന്നതെന്നു സമ്മേളനത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

ബദീഅയില്‍ ഒഎന്‍വി കുറുപ്പ് നഗറില്‍ നടന്ന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം അഹമ്മദ് മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രവീന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനുശോചന പ്രമേയം പ്രദീപും രക്തസാക്ഷി പ്രമേയം സന്തോഷും അവതരിപ്പിച്ചു. ഉദയഭാനു, കുമ്മിള്‍ സുധീര്‍, അന്‍വാസ്, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ 25 അംഗ നിര്‍വാഹക സമിതിയുടെ പാനല്‍ ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. സുഭാഷ് (പ്രസിഡന്റ്), പരമേശ്വരന്‍, സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ശശി കുമാര്‍ (സെക്രട്ടറി), സിദ്ദീഖ്, പ്രസാദ് (ജോ. സെക്രട്ടറി), സക്കീറലി (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. സക്കീറലി, ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍