ഡിസ്പാക് ടോപ്പേഴ്സ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നു
Thursday, May 5, 2016 6:16 AM IST
ദമാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് ഈ വര്‍ഷത്തെ പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികളെ അനുമോദിക്കുന്നു.

ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളെയും അധ്യാപകരേയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയില്‍ ടോപ്പേഴ്സ് അവാര്‍ഡ് നൈറ്റ് നടത്തുവാന്‍ ഡിസ്പാക് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

പ്രസിഡന്റ് നജീം ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പരിപാടിയുടെ സംഘാടനത്തിനായി സി.കെ. ഷഫീഖ് ചെയര്‍മാനായി സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ഷിഹാബ് കൊയിലാണ്ടി, ഗുണശീലന്‍ (വൈസ് ചെയര്‍മാന്‍), സുനില്‍ മുഹമ്മദ്, മുജീബ് കളത്തില്‍ (ജനറല്‍ കണ്‍വീനര്‍), ടി.പി. റിയാസ് (ജോ.കണ്‍വീനര്‍), അഷ്റഫ് ആലുവ (ട്രഷറര്‍), റിയാസ് ഇസ്മായില്‍, മുസ്തഫ തലശേരി (റിസപ്ഷന്‍ ആന്‍ഡ് ഫുഡ്), മഹേന്ദ്രന്‍ (പബ്ളിസിറ്റി), ബിനോജ് ഏബ്രഹാം (മീഡിയ), നവാബ് ഖാന്‍, മുസ്തഫ പാവേല്‍ (മാര്‍ക്കറ്റിങ്), രാജേഷ്, രാജ്കുമാര്‍ (പ്രോഗ്രാം കോഓര്‍ഡിനേഷന്‍), അജിത് ഇബ്രാഹിം, ഹനീഫ് കൊച്ചി, ഷരീഫ് ഖാന്‍ (വോളന്റിയര്‍), നജീബ് അരഞ്ഞിക്കല്‍ (അവാര്‍ഡ് സെലക്ഷന്‍) എന്നിവരെയും തെരഞ്ഞെടുത്തു. താജു അയ്യാറില്‍, ബിനോജ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം