ജേക്കബിന്റെ സ്വര്‍ഗരാജ്യം മൊണാഷില്‍ മേയ് ഏഴിനും വെരീബീയില്‍ 15നും
Wednesday, May 4, 2016 8:22 AM IST
മെല്‍ബണ്‍: മലയാളികളുടെ ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടുവാന്‍ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ ജേക്കബിന്റെ സ്വര്‍ഗരാജ്യം പ്രദര്‍ശിപ്പിക്കുന്നു.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ജേക്കബായി രണ്‍ജി പണിക്കരും ജേക്കബിന്റെ മകന്‍ ജെറിയായി നിവിന്‍ പോളിയും വേഷമിടുന്നു.

ഒരു കുടുംബ ചിത്രം എന്ന വിശേഷണത്തോടെ തീയറ്ററുകളിലെത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം തീര്‍ച്ചയായും കുടുംബപ്രേക്ഷകര്‍ക്ക് രസിക്കുന്ന രീതിയിലാണ്. കുടുംബത്തിനുള്ളിലെ ബന്ധങ്ങളുടെ തീവ്രതയും ഒരു പ്രതിസന്ധിയെ നേരിടാന്‍ ഒരു കുടുംബം ഒന്നിച്ചു നില്‍ക്കുന്നതിലെ സൌന്ദര്യവും ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

മേയ് ഏഴിനു (ശനി) ക്ളേയ്ടന്‍ മൊണാഷ് യൂണിയന്‍ സിനിമാസില്‍ ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 5.30നും രാത്രി ഒമ്പതിനുമാണ് പ്രദര്‍ശനം. 15നു (ഞായര്‍) വെരീബീ വില്ലേജ് സിനിമാസില്‍ വൈകുന്നേരം 6.30നാണു പ്രദര്‍ശനം.

ഡ്രീംലാബ്സ് എന്റര്‍ടൈന്‍മെന്റ്, ഇഫോര്‍ ഇവന്റ്സ്, ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം മെല്‍ബണില്‍ എത്തിക്കുന്നത്.

ടിക്കറ്റുകള്‍ക്ക്: 0404432553, 0449147396, 0403153292, 0433222440, 0413788490.

ഓണ്‍ലൈന്‍ ബുക്കിംഗ്: ംംം.ൃ്യയീീസശിഴ.രീാ/ഘഇഞഎ