ബ്രിട്ടനിലെ 16 ലക്ഷം രോഗികളുടെ ഫയലുകള്‍ അനുമതിയില്ലാതെ ഗൂഗിളിനു കൈമാറി
Wednesday, May 4, 2016 8:18 AM IST
ലണ്ടന്‍: എന്‍എച്ച്എസ് ഏകദേശം പതിനാറു ലക്ഷം പേരുടെ പേഷ്യന്റ് ഫയലുകള്‍ അവരുടെ അനുമതി കൂടാതെ ഗൂഗിളിനു കൈമാറ്റം ചെയ്തതായി വെളിപ്പെടുത്തല്‍. പേരുകളും മെഡിക്കല്‍ ഹിസ്ററിയും അടക്കമുള്ള വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

എന്‍എച്ച്എസും ഗൂഗിളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഇത്രയധികം ഫയലുകള്‍ ഗൂഗിളിനു കിട്ടിയത്. വൃക്കരോഗികളെ സഹായിക്കുന്നതിന് എന്ന പേരില്‍ തയാറാക്കുന്ന പുതിയ ആപ്ളിക്കേഷന്റെ ആവശ്യത്തിന് എന്നു പറഞ്ഞാണ് ഗൂഗിള്‍ എന്‍എച്ച്എസുമായി ധാരണയിലെത്തിയത്.

എന്നാല്‍, ധാരണയനുസരിച്ച് രോഗികളുടെ പൂര്‍ണമായ മെഡിക്കല്‍ ഹിസ്ററി ഗൂഗിളിനു ലഭിക്കുന്നു. വൃക്കരോഗ സംബന്ധമായ വിവരങ്ങള്‍ മാത്രമായല്ല നല്‍കിവരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍