വീവണ്‍ അല്‍ഐന്‍ ഇന്റര്‍ യുഎഇ വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ മൂന്നിന്
Wednesday, May 4, 2016 5:54 AM IST
അബുബാദി: വീവണ്‍ അല്‍ ഐന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റര്‍ യുഎഇ പുരുഷ വനിതാ വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ മൂന്നിനു അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലെ (ഐഎസ്സി) വോളിബോള്‍ കോര്‍ട്ടില്‍ നടക്കും.

യുഎയിലെ മുഴുവന്‍ വോളിബോള്‍ പ്രേമികളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി വീവണ്‍ സെക്രട്ടറി റോഷന്‍ നായര്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ വീവണ്‍ സ്പോര്‍ട്സ് സെക്രട്ടറിമാരായ സജീഷ് 050 7627095, സലിം 050 3366868 എന്നിവരെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജീജിത്ത് ശ്രീധരന്‍