ആര്‍എസ്സി സിറ്റി സോണ്‍ സ്നേഹ സംഗമം നടത്തി
Wednesday, May 4, 2016 5:53 AM IST
കുവൈത്ത്: സൌഹൃദങ്ങളുടെ നൊസ്റ്റാള്‍ജിയ എന്ന പ്രമേയത്തില്‍ റിസാല സ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഗള്‍ഫ് നാടുകളിലുടനീളം കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന കാമ്പയിന്റെ സമാപനമായി കുവൈത്ത് സിറ്റി സോണ്‍ സാല്‍മിയയില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു.

കുവൈത്ത് കെഎംസിസി സെക്രട്ടറി ബഷീര്‍ ബാത്ത ഉദ്ഘാടനം ചെയ്തു. ഹാരിസ് പുറത്തീല്‍ അധ്യക്ഷത വഹിച്ചു. മാനവിക രാഷ്ട്രീയം, സെക്കുലര്‍ ടോക്ക്, വായന ശാല, ഓത്തു പള്ളി, അന്ന് ഞങ്ങള്‍ എന്നീ സെഷനുകളിലായി മുഹമ്മദലി (ഒഐസിസി), പ്രവീണ്‍കുമാര്‍ (സിപിഐ), സുബൈര്‍ (കെഎംസിസി), അഹ്്മദ് കെ മാണിയൂര്‍, സി.ടി. അബ്ദുല്ലത്തീഫ്, കോയ സഖാഫി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഐസിഎഫ്. നാഷണല്‍ സെക്രട്ടറി അബ്ദുല്ല വടകര പ്രമേയ പ്രഭാഷണം നടത്തി. കലാവിരുന്ന്, സ്നേഹച്ചങ്ങല എന്നിവ നടന്നു. ആര്‍എസ്സി നാഷണല്‍ കണ്‍വീനര്‍ സ്വാദിഖ് കൊയിലാണ്്ടി, സമീര്‍ മുസ്്ലിയാര്‍, മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍വര്‍ ബെലക്കാട്, ജസാം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍