ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Wednesday, May 4, 2016 5:52 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹിഫ്ള്‍ വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ സംഘടിപ്പിച്ച പതിനാലാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു.

എട്ടു വയസിനു താഴെയുള്ളവരില്‍നിന്ന് ആയിശ കോകബ് (പാക്കിസ്ഥാന്‍) ഒന്നാം സ്ഥാനം നേടി. ഹയ ഇസമുദ്ദീന്‍ (ശ്രീലങ്ക) രണ്ടാം സ്ഥാനവും നബീഹ അഷ്റഫ് (മധുര) മൂന്നാം സ്ഥാനവും നേടി. എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവരില്‍നിന്നു ഫാത്തിമ്മ ഷൈമ ഇംറാന്‍ (ശ്രീലങ്ക), ഹനാം അന്‍വര്‍ കാസിം (മുംബൈ), ആയിശ തൈസ്ഫിയ (തലശേരി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

12-20നും ഇടയിലുള്ളവരില്‍ (പെകുട്ടികള്‍) നിന്ന് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ സുമയ്യ ശാഹുല്‍ ഹമീദ് (ശ്രീലങ്ക), ഖദീജ റൈദ (കൊയിലാണ്ടി), സിദ്ര അബ്ദുറഹീം (പൊന്നാനി) എന്നിവര്‍ കരസ്ഥമാക്കി. ആണ്‍കുട്ടികളില്‍ നിന്ന് അര്‍ഷിഖ് റഹ്മാന്‍ (പാക്കിസ്ഥാന്‍), റിജാസ് അബ്ദുള്ള (കാസര്‍ഗോഡ്), മഫാസ് റിയാസ് അബ്ദുള്ള (കോഴിക്കോട്) എന്നിവരും നേടി.

20 വയസിനു മുകളിലുള്ളവരില്‍നിന്ന് (സ്ത്രീകള്‍) മൈനാസ് സുറൂര്‍ (രാജസ്ഥാന്‍), ഷഹര്‍ബാന്‍ മുഹമ്മദ് ബേബി (തൃശൂര്‍), കെ.വി. ആമിന ഉമ്മര്‍ (കോഴിക്കോട്) ആദ്യ മൂന്നു സ്ഥാനങ്ങളും പുരുഷന്മാരില്‍നിന്ന് ലബീബ് മുഹമ്മദ് (തൃശൂര്‍), ഡോ. അബ്ദുറഹിമാന്‍ (കാസര്‍ഗോഡ്), യു.പി. മുഹമ്മദ് ആമിര്‍ (പൊന്നാനി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളും കരസ്ഥമാക്കി.

മത്സരത്തിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫഹാഹീല്‍ മദ്രസയില്‍നിന്ന് അന്‍സഹ് അന്‍വര്‍ (വേങ്ങര), അബാസിയ മദ്രസയില്‍ നിന്ന് യു.പി. ഷജീഅഃ ആമിര്‍ (പൊന്നാനി), സാല്‍മിയ മദ്രസയില്‍നിന്നു ഷയാന്‍, സിയാന (കോഴിക്കോട്) എന്നിവരെയും തെരെഞ്ഞെടുത്തു. ക്വിസ് മത്സരത്തില്‍ മൊഹിയുദ്ദീന്‍ അഹ്മദ് (ഹൈദരാബാദ്) ഒന്നാം സ്ഥാനം നേടി.

മൊഹിയുദ്ദീന്‍ മൌലവി കാന്തപുരം, ഹാഫിള്‍ മീസാന്‍, മുനീര്‍ ഖാസിമി, യൂസുഫ് ഖാസിമി, അബ്ദുല്‍ അസീസ് സലഫി, സി.കെ. അബ്ദുല്ലത്തീഫ്, ഹാരിസ് മങ്കട, ഹാഫിള് സുബൈര്‍ അഹ്മദ് എന്നിവര്‍ മത്സരത്തിലെ വിധികര്‍ത്താക്കളായിരുന്നു.

ഐഐസി ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, അല്‍ഫുര്‍ഖാന്‍ സെക്രട്ടറി സഅ്ദ് കടലൂര്‍, മുഹമ്മദ് ബേബി, പി.വി അബ്ദുല്‍ വഹാബ്, മനാഫ് മാത്തോട്ടം, നഹാസ് മങ്കട, സൈദ് മുഹമ്മദ് റഫീഖ്, മുര്‍ഷിദ് മുഹമ്മദ്, ടാലന്റ് കുവൈത്ത് ചെയര്‍മാന്‍ നിഹാസ്, അജ്സല്‍, അനസ്, നൌഷാദ്, മിസ്ഹബ്, ഇര്‍ഫാന്‍, അഖില്‍, നിഹാല്‍, അനീസ്, വാഫിഖ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഐഐസിയുടെ പൊതു സംഗമത്തില്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: 66509290, 99139489, 66651232. വാട്സ്അപ്പ് നമ്പര്‍ 55132529.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍