കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷാകവചമൊരുക്കുവാന്‍ സ്വകാര്യ കമ്പനികള്‍
Wednesday, May 4, 2016 5:52 AM IST
കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലയില്‍ പ്രാവീണ്യം നേടിയ സ്വകാര്യ കമ്പിനികളെ സുരക്ഷാ ചുമതല എല്‍പ്പിക്കുവാന്‍ നീക്കം. രാജ്യത്തെ പ്രധാന മേഖലകളില്‍ ബ്രിട്ടീഷ് സുരക്ഷാ സഹകരണം തേടുവാനും സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ബ്രിട്ടീഷ് വ്യോമ സുരക്ഷാകാര്യ മേധാവിയും ഭീകരവിരുദ്ധ സ്ക്വാഡ് മേധാവിയുമായ താരിഖ് അഹ്മദ് കുവൈത്തിലെത്തിയിട്ടുണ്ട്. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും അതിര്‍ത്തി സുരക്ഷാകാര്യ അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫൈസല്‍ അല്‍സിനിനോടപ്പം അദ്ദേഹം വിലയിരുത്തി. മേഖലയില്‍ തീവ്രവാദ ഭീക്ഷണി വര്‍ധിച്ചതിനെത്തുടര്‍ന്നു പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍