സര്‍ഗോല്‍സവ് 2016 : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, May 4, 2016 5:49 AM IST
കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ മേയ് ആറിനു ജെലീബ് പാക്കിസ്ഥാന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന സര്‍ഗോല്‍സവ് 2016 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരത്തോളം സര്‍ഗ പ്രതിഭകളാണ് മേളയില്‍ തങ്ങളുടെ പ്രതിഭ മാറ്റുരയ്ക്കുന്നത്. രാവിലെ 8.30നു ഒരേ സമയം അഞ്ചു വേദികളില്‍ മത്സരം ആരംഭിക്കും.

ഖുറാന്‍ പാരായണം, ഹിഫ്ദ്, പ്രസംഗം ഇംഗ്ളീഷ്, മലയാളം, കവിത പാരായണം, ഒപ്പന, കോല്‍ക്കളി, ദഫ്ഫ്, ക്വിസ്, ചിത്രീകരണം എന്നിങ്ങനെ അറുപത്തഞ്ചോളം മത്സരങ്ങളാണ് അരങ്ങേറുക. രചന മത്സരങ്ങളായ പ്രബന്ധം, കഥ, കവിത, വാര്‍ത്ത രചന മത്സരങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച പൂര്‍ത്തിയായി.

ഫര്‍വാനിയ, കുവൈത്ത് സിറ്റി അഹമ്മദി എന്നീ മൂന്നു സോണ്‍ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമേ കുട്ടികളെ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളായാണു മത്സരം ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും മെഡലുകളും സമ്മാനിക്കും.

ഇതു സംബന്ധിച്ച് ചേര്‍ന്ന സ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. കെകെഎംഎ ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദിക്ക്, വൈസ് ചെയര്‍മാന്‍ എന്‍.എ. മുനീര്‍, പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, ജനറല്‍ സെക്രട്ടറി കെ. ബഷീര്‍, വര്‍ക്കിംഗ് പ്രസിഡന്റു മാരായ ബി.എം. ഇഖ്ബാല്‍, കെ.സി. രഫീഖ്, വൈസ് പ്രസിഡന്റുമാരായ എ.വി. മുസ്തഫ, കെ.സി. കരീം, സെക്രട്ടറിമാരായ മുനീര്‍ കുണിയ, ഷംസീര്‍ നാസര്‍, പി.പി. ഫൈസല്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ കെ.ഒ. മൊയ്തു, വി.പി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ഒ.പി. ഷറഫുദ്ദീന്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍