യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Wednesday, May 4, 2016 5:48 AM IST
റോം: കേരള റീജണ്‍ ലാറ്റിന്‍ കത്തോലിക്കാ ഇടവക തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

ഫാ. ബേസില്‍ അച്ചാരുപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ വികാരി ഫാ. ആന്റണി അറയ്ക്കലും ഫാ. ജോളി ഒഎസ്ഒയും സഹകാര്‍മികരായി. ഫാ. മാര്‍ട്ടിന്‍ ഒഡിഎം വചനപ്രഘോഷണം നടത്തി. വിശുദ്ധ കുര്‍ബാന മധ്യേ ചടങ്ങില്‍ ഇടവകാംഗമായ വലിയപറമ്പില്‍ ജോസഫ്-ജയ്നി ദമ്പതികളുടെ മകന്‍ ഫെഡറിക്കിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടന്നു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഡെല്‍റ്റസ് തെക്കേആലുങ്കല്‍