റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Wednesday, May 4, 2016 5:47 AM IST
റിയാദ്: ഇന്ത്യന്‍ സമൂഹത്തിലെ സാധാരണക്കാരായ ആളുകളുടെ ഉന്നമനത്തിനും അവരുടെ സാമൂഹികവും തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന റിയാദിലെ ഒരു പ്രമുഖ സംഘടനയായ 'റിയ' എന്ന് അറിയപ്പെടുന്ന റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ പതിനാറാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

'റിയ ഫെബര്‍ കാസില്‍ ഇംപ്രഷന്‍സ് 2016' എന്നു പേരിട്ടിരുന്ന പരിപാടി ഇന്ത്യന്‍ എംബസിയിലെ അനില്‍ നുത്യാല്‍ ഉദ്ഘാടനം ചെയ്തു.

മുഖ്യ പ്രായോജകരായ ഫെബര്‍ കാസില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ റിയയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. എന്‍ആര്‍കെ ചെയര്‍മാന്‍ വി.കെ. മുഹമ്മദ്, സൌദി ഗസറ്റ് പ്രതിനിധി മോഹ്സിന്‍ അലി, 3ങ പ്രതിനിധി ശങ്കര്‍, എന്‍ജാസ് പ്രതിനിധി നിഷാദ്, അല്‍മറായി പ്രതിനിധി റഫീക്ക് പാനായികുളം, തമിഴ് സംഘം പ്രതിനിധി ഷാജഹാന്‍, മോഹന്‍ പോന്നാത്ത്, മുതിര്‍ന്ന നേതാക്കളായ ബാലചന്ദ്രന്‍, സെക്രട്ടറി ജോര്‍ജ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. നിയുക്ത പ്രസിഡന്റ് ഷെയ്ഖ് അബ്ദുള്ളയാണു യോഗം നിയന്ത്രിച്ചത്.

അന്നേ ദിവസം നടത്തിയ ഡ്രോയിംഗ് ആന്‍ഡ് കളറിംഗ് മത്സരം ഫെബര്‍ കാസില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. അറുനൂറോളം സ്കൂള്‍ വിദ്യാര്‍ഥികളെ നാലു വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സരം നടത്തിയത്. മത്സര വിജയികള്‍ക്കും സീനിയര്‍ വിഭാഗത്തില്‍ അഞ്ചും ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗത്തില്‍ 15ഉം വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു.

പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫെബര്‍ കാസിലും 3ങ ഉം സമ്മാനങ്ങള്‍ നല്‍കിയപ്പോള്‍ റിയായും ഫെബര്‍ കാസിലും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡ്രോയിംഗ് ആന്‍ഡ് കളറിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡെന്നി, ബാലചന്ദ്രന്‍, റിയ പ്രസിഡന്റ് മോഹന്‍ പോന്നാത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിയയുടെ വനിതാ അംഗങ്ങളായ സരിത മോഹന്‍, സിജി ഡെന്നി, സ്വപ്ന മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കിയ ചിത്ര രചനാ മത്സരം 25 ഓളം വരുന്ന വനിതാ അംഗങ്ങളാണ് നിയന്ത്രിച്ചത്. ഇവര്‍ക്കു സഹായവുമായി ഉമ്മര്‍കുട്ടി, ബിനു, നസീര്‍, ഷെറിന്‍, ക്ളീറ്റസ്, ആന്റോ, ജോര്‍ജ്, ബാബുരാജ്, മഹബൂബ്, ഇസക്കി, ദിവാകരന്‍, ഏലിയാസ്, വിജയന്‍, ശിവന്‍, പൈലി അന്തോണി, ജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.