മുജീബ് ദേവശേരിക്ക് സ്വീകരണം നല്‍കി
Wednesday, May 4, 2016 5:21 AM IST
റിയാദ്: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ നിലമ്പൂര്‍ നഗരസഭാ കൌണ്‍സിലര്‍ മുജീബ് ദേവശേ രിക്ക് റിയാദ് നിലമ്പൂര്‍ പ്രവാസി സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബത്ഹയിലെ നിലമ്പൂര്‍ പ്രവാസി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജാഫര്‍ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ യോഗം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഒറ്റകത്ത് മെമന്റോ നല്‍കി. മുജീബ് ദേവശ്ശേരി, ആന്റണി സെബാസ്റ്റ്യന്‍ ചീരാവേലില്‍, പര്‍വീസ് എരഞ്ഞിക്കല്‍, റിയാദ് പി.വി തുടങ്ങിയവര്‍ സംസാരിച്ചു. ഹിദായത്ത് ചുള്ളിയില്‍ സ്വാഗതവും ഉനൈസ് വല്ലപ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍