ഐഐസി ടാലന്റ് കുവൈത്ത് മേയ് അഞ്ചിന് കബ്ദില്‍
Tuesday, May 3, 2016 8:13 AM IST
കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാര്‍ഥി വിംഗ് സംഘടിപ്പിക്കുന്ന 'ടാലന്റ് കുവൈത്ത് 2016' മേയ് അഞ്ചിനു (വ്യാഴം) രാവിലെ ഏഴു മുതല്‍ കബ്ദില്‍ നടക്കും. വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങള്‍ ടാലന്റിന്റെ ഭാഗമായിരിക്കും.

എംഎസ്എം സംസ്ഥാന സമിതി അംഗവും കോഴിക്കോട് ജില്ല പ്രസിഡന്റമായ നബീല്‍ പാലത്ത് സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും.

വിവരങ്ങള്‍ക്ക്: 99690267, 99060684

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍