ഇറ്റലി അഭയാര്‍ഥികളുടെ വിരലടയാളം ശേഖരിക്കുന്നു
Tuesday, May 3, 2016 8:11 AM IST
റോം: കടലില്‍നിന്നു രക്ഷപ്പെടുത്തിയ മുഴുവന്‍ അഭയാര്‍ഥികളുടെയും വിരലടയാളം സ്വീകരിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍നിന്നു മുങ്ങി ഓസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറുന്നതു തടയുകയാണു ലക്ഷ്യം.

ഈ നടപടിക്ക് യൂറോപ്യന്‍ കമ്മീഷന്റെ അനുമതിയും ലഭിച്ചു കഴിഞ്ഞു. വിരലടയാളം നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കു നേരേ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കാമെന്നും കമ്മീഷന്‍.

ഇറ്റലിയില്‍നിന്നു രജിസ്റര്‍ ചെയ്യപ്പെടാത്ത അഭയാര്‍ഥികള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്കു വരുന്നതില്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും രോഷം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇറ്റലിയുടെ ഈ നടപടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍