നിലാവ് കാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് പ്രോജക്ട് ആദ്യ ഗഡു കൈമാറി
Tuesday, May 3, 2016 8:10 AM IST
കുവൈത്ത് സിറ്റി: ജീവകാരുണ്യ സംഘമായ നിലാവ് കുവൈത്തിന്റെ കാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് പ്രോജക്ട് ആദ്യ ഗഡു കൈമാറി.

10 കാന്‍സര്‍ രോഗികളുടെ പൂര്‍ണ ചികിത്സയ്ക്കുള്ള സഹായത്തിന്റെ ആദ്യ ഗഡുവാണ് കൊച്ചി വെല്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകനായ രാജന്‍ റാവുത്തര്‍, നിലാവ് പ്രോജക്ട് അഡ്വൈസറി ചെയര്‍മാനും പ്രശസ്ത ഓങ്കോളജിസ്റുമായ ഡോ. വി.പി. ഗംഗാധരനു കൈമാറിയത്.

നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂര്‍, ഡോ. പ്രിയ, ഡോ. ഷമീന്‍ ഖാന്‍, കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി പ്രതിനിധി ബീന എന്നിവര്‍ സംബന്ധിച്ചു. രണ്ടാം ഘട്ട സഹായം ഈ മാസാവസാനം തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.

വിവരങ്ങള്‍ക്ക്: 66882499.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍