യൂത്ത് ഇന്ത്യ പഠന സംഗമം: മേയ് അഞ്ചിനു പ്രവാസി ഓഡിറ്റോറിയത്തില്‍
Tuesday, May 3, 2016 8:10 AM IST
കുവൈത്ത് സിറ്റി: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ നിശാ പ്രയാണവും ആകാശാരോഹണവും നടത്തിയ റജബ് മാസത്തില്‍ യൂത്ത് ഇന്ത്യ കുവൈത്ത് പഠന സംഗമം സംഘടിപ്പിക്കുന്നു.

മേയ് അഞ്ചിനു വൈകുന്നേരം ഏഴു മുതല്‍ അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പഠന സംഗമത്തില്‍ നമസ്കാരത്തിന്റെ ചൈതന്യം എന്ന വിഷയത്തില്‍ കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ അവതരിപ്പിക്കും. ഇസ്റാ അ്മിഅ്റാജിന്റെ സന്ദേശം എന്ന വിഷയത്തില്‍ കെഐജി വൈസ് പ്രസിഡന്റ് സകീര്‍ ഹുസൈന്‍ തുവൂറും 'അക്കിമി സ്വലാത്ത ലിദികിരീ' എന്ന കാമ്പയിന്‍ ഉദ്ഘാടനവും നടക്കും. യൂത്ത് ഇന്ത്യ നടത്തിവരുന്ന 'അക്കിമി സ്വലാത്ത ലിദികിരീ' എന്ന കാമ്പയിന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പഠന സംഗമം നടത്തുന്നത്. കാമ്പയിനില്‍ നമസ്കാരത്തെ സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പോസ്ററുകള്‍, പഠന സംഗമം, ചോദ്യോത്തരം, പുസ്തക പരീക്ഷ, പ്രാര്‍ഥന കലണ്ടര്‍ തുടങ്ങിയ വൈവിധ്യമായ പരിപാടികള്‍ നടപ്പിലാക്കും.

വിവരങ്ങള്‍ക്ക്: 51502515, 97391646.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍