ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് സെമിനാറും പാചക മത്സരവും മേയ് ആറിന്
Tuesday, May 3, 2016 5:22 AM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ മാതൃദിനത്തോടനുബന്ധിച്ച് സെമിനാറും പായസ പാചക മത്സരവും നടത്തുന്നു.

മേയ് ആറിനു (വെള്ളി) ഉച്ചകഴിഞ്ഞ് 1.30ന് അബാസിയ ഫോക് ഹാളിലാണു പരിപാടി.

ചടങ്ങില്‍ സ്ത്രീകളുടെ മാനസിക പിരിമുറുക്കവും പരിഹാരങ്ങളും എന്ന വിഷയത്തില്‍ പ്രീതി കെ. നായര്‍ നയിക്കുന്ന സെമിനാറും നടക്കും.

വിവരങ്ങള്‍ക്ക്: അബാസിയ 94436870, ഫര്‍വാനിയ 99763813, സാല്‍മിയ 65802737, ഫഹഹീല്‍ 99553622.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍