ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു
Tuesday, May 3, 2016 5:18 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് സെന്റ് തോമസ് ഇടവക വികാരി ഫാ. ജോര്‍ജ് മണിമല മുഖ്യകാര്‍മികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വാദ്യമേളത്തോടുകൂടിയ പ്രദക്ഷിണം, കരിമരുന്നു കലാപ്രകടനം, ഫ്രണ്ട്സ് ഓഫ് കുട്ടനാട് -എടത്വ അംഗങ്ങളുടെ സ്നേഹവിരുന്നും തിരുനാളിന്റെ ഭാഗമായി നടന്നു.

ആഘോഷ പരിപാടികള്‍ക്ക് സെന്റ് പീറ്റേഴ്സ് ഇടവക വികാരിയും ഫ്രണ്ട്സ് ഓഫ് കുട്ടനാട് - ഡല്‍ഹി പ്രസിഡന്റ് റെജി നെല്ലിക്കുന്നത്തും നേതൃത്വം നല്‍കി.